സംസ്ഥാന അധ്യക്ഷനെ ചൊല്ലി തര്‍ക്കം: സമവായനീക്കങ്ങളും വിഫലം, തീരുമാനം ശിവസേനക്ക്
തിരുവനന്തപുരം (www.evisionnews.co): സമവായനീക്കങ്ങള്‍ ഫലം കാണാതെ വന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ കേന്ദ്രനേതൃത്വം തീരുമാനിക്കും. ശബരിമല സമരനായകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കാനും നീക്കമുണ്ട്. ശോഭാ സുരേന്ദ്രനും എം.ടി. രമേശും പരിഗണനാ പട്ടികയിലുണ്ട്.
പി.എസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനായി ബി.ജെ.പി. അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം പാരമ്യത്തിലാണെന്നു സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന നിലവിലെ ദേശീയ സംഘടനാ സെക്രട്ടറിയായ ബി.എല്‍. സന്തോഷും ആര്‍.എസ്.എസും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയിട്ടും പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ്. ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
സമവായ ചര്‍ച്ചകളിലുടെ പ്രസിഡന്റിനെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പ്രസിഡന്റ് പ്രഖ്യാപനം നീളാനാണു സാധ്യത. ഇക്കഴിഞ്ഞ ഒന്‍പതിന് സംസ്ഥാനത്തെ കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നെങ്കിലും അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ബി.എല്‍. സന്തോഷ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമേ യോഗത്തിന്റെ പുതിയ തീയതി തീരുമാനിക്കൂ.
Powered by Info News For You

Comments
Post a Comment