ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ പൊടുന്നനെ അല്ലാഹു അക്ബര്‍ വിളി; പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി, വീണവരുടെ മേല്‍ കയറി പലരും ഓടിയതോടെ നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: (www.kvartha.com 02.11.2019) ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ പൊടുന്നനെ യുവാവ് അല്ലാഹു അക്ബര്‍ വിളിച്ചു. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ ഗ്രാന്‍ഡ് റെക്സ് തീയറ്ററിലാണ് സംഭവം നടന്നത്. പെട്ടെന്നുള്ള വിളി കേട്ട് പരിഭ്രാന്തരായ ആളുകള്‍ തീയറ്ററില്‍ നിന്ന് ഇറങ്ങിയോടി. നാലുപാടും ചിതറിയോടുന്നതിനിടെ പലരും താഴെ വീണു.

വീണവരെ മേല്‍ ചവിട്ടി കയറി പലരും ഓടിയതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഹോളിവുഡ് ചലച്ചിത്രമായ ജോക്കര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സമയം 34 കാരനായ യുവാവ് പെട്ടെന്ന് എഴുന്നേറ്റ് നിന്ന് അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിക്കുകയായിരുന്നു. ഇതോടെയാണ് പരിഭ്രാന്തരായി ആളുകള്‍ ഓടിമാറിയത്.

യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മാനസിക നിലയില്‍ സംശയം തോന്നിയതായി പോലീസ് പറയുന്നു. ഇപ്പോള്‍ മാനസികാരോഗ്യ വിദഗ്ദന്റെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതൊരു മോഷണ ശ്രമമാണെന്ന് ഗ്രാന്‍ഡ് റെക്സ് തീയറ്റര്‍ ഡയറക്ടര്‍ ആരോപിച്ചു. പിടിയിലായ വ്യക്തി മോഷണ സംഘത്തിന്റെ ഭാഗമാണെന്നും പറയുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ഡയറക്ടറുടെ ആരോപണം.



Keywords: World, News, Cinema, Entertainment, Paris, France, Joker screening disrupted in Paris as man shouts Allahu Akbar in possible robbery attempt



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?