ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തൂങ്ങി മരണം: പോലീസ് അന്വേഷണം ആരംഭിച്ചു


കാസര്‍കോട് (www.evisionnews.co): ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുണ്ടംകുഴി ഗോപാലന്റെ മകള്‍ ആദിത്യ (12)യെയാണ് തിങ്കളാഴ്ച സന്ധ്യയോടെ വീട്ടിലെ കുളിമുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിത്യ വൈകിട്ട് 4.30മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു കുട്ടി. പിന്നീട് കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാതാവ് ശാലിനി. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ സഹോദരിയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?