കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘമെത്തി; അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷ വിലയിരുത്തും
കുവൈറ്റ്: (www.kvartha.com 02.11.2019) കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘമെത്തി സുരക്ഷാ പരിശോധന നടത്തി. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷാ പഴുതുകള്‍ അടക്കുന്നതിന്റെയും ഭാഗമായാണ് വിദഗ്ധ സംഘത്തിന്റെ പരിശോധന.
സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു എയര്‍ക്രാഫ്റ്റ്, യാത്രക്കാരുടെ ബാഗേജ്, എയര്‍ കാര്‍ഗോ സംവിധാനങ്ങള്‍ പരിശോധിച്ചത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് എത്തിയ സംഘമാണ് വിമാനത്താവളത്തിലെ ഒന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ പരിശോധന ശക്തമാക്കിയത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് കൈമാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Airport, Protection, American Expert Group arrival in Kuwait International Airport

Powered by Info News For You

Comments
Post a Comment