കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കുങ്കുമ പൂവും സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍ : (www.kvartha.com 16.11.2019) കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കുങ്കുമ പൂവും സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ കുങ്കുമ പൂവും, സ്വര്‍ണവും, സിഗരറ്റും ഉള്‍പ്പെടുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സ്വദേശികളായ രണ്ടു യാത്രക്കാര്‍ പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാന യാത്രക്കാരായ കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാല്‍ തെക്കില്‍ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ റഹൂഫ് (60) എന്നിവരില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയത്.

Kasaragod natives arrested smuggling in Kannur airport, Kannur, News, Airport, Kasaragod, Natives, Arrested, Passengers, Smuggling, Kerala

അബ്ദുള്ള ഇബ്രാഹിമില്‍ നിന്ന് 15.2 കിലോ കുങ്കുമപ്പൂവും, 116 ഗ്രാം സ്വര്‍ണവും, 40 സിഗരറ്റുമാണ് പിടിച്ചത്. 1400 പായ്ക്ക് പാന്‍മസാലയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 80,000 രൂപ വില വരുന്ന നാലു സ്മാര്‍ട്ട് വാച്ചുകളും പിടിച്ചെടുത്തു. അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ റഹൂഫില്‍ നിന്ന് 135 ഗ്രാം സ്വര്‍ണവും 94 പായ്ക്കറ്റ് സിഗരറ്റും പിടിച്ചു. 10.8 കിലോ കുങ്കുമപൂവ്, 1,380 പായ്ക്ക് പാന്‍ മസാല, മൂന്ന് സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയും പിടികൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod natives arrested smuggling in Kannur airport, Kannur, News, Airport, Kasaragod, Natives, Arrested, Passengers, Smuggling, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?