തൃപ്തിക്ക് മലകയറാനാകാത്തതില്‍ ഇത്തവണയും അതൃപ്തി; ഭൂമാതാ ബ്രിഗേഡ് നേതാവും സംഘവും നിരാശരായി മടങ്ങുന്നു; തൃപ്തി അല്ല ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍
കൊച്ചി: (www.kvartha.com 26.11.2019) തൃപ്തിക്ക് മലകയറാനാകാത്തതില്‍ ഇത്തവണയും അതൃപ്തി. ഭൂമാതാ ബ്രിഗേഡ് നേതാവും സംഘവും നിരാശരായി മടങ്ങുന്നു. ശബരിമലയിലേക്കില്ലെന്ന് തൃപ്തി ദേശായി തന്നെയാണ് അറിയിച്ചത്. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു.
അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണെന്നും ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ കെ ബാലന്‍ പ്രതികരിച്ചു.
ശബരിമല ദര്‍ശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.
തൃപ്തി ദേശായിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
ശബരിമലയിലേക്ക് തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കൊച്ചി കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടര്‍ന്ന് ഇയാളെ പിന്നിലൂടെ എത്തി ബിന്ദു അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. മുളകു സ്‌പ്രേ ചെയ്തയാളെ ബിന്ദു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു അമ്മിണിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു
എന്നാല്‍, മുളക് സ്‌പ്രെ ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരില്‍ ഒരാളെ ബിന്ദു കരണത്തടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിലയ്ക്കലില്‍ വാഹനപരിശോധന കര്‍ശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala; Trupti Desai back to Mumbai, Kochi, News, Sabarimala, Sabarimala Temple, Trending, Religion, Kerala.

Powered by Info News For You

Comments
Post a Comment