'ഇന്ദിരാ പ്രിയദര്‍ശിനി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരി'
ഉദുമ (www.evisionnews.co): രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും, സാമ്പത്തിക ഭദ്രതയിലും,മതേതരത്തിന്റെ കാഴ്ചപാടുകളിലും ദീര്‍ഘവീക്ഷണമുള്ള അപൂര്‍വ്വ വനിത നേതാക്കളില്‍ ഒരാളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനിയെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി. രാജന്‍ പെരിയ പറഞ്ഞു.
ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചട്ടഞ്ചാല്‍ ഓഫീസില്‍ നടത്തിയ ഇന്ദിരാ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് എ.കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ,ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, കണ്ണന്‍ പെരിയ, ബി. കൃഷ്ണന്‍ മാങ്ങാട്, പി.വി.ഉദയകുമാര്‍, രാജന്‍ കെ.പൊയിനാച്ചി, ചന്ദ്രന്‍ നാലാംവാതുക്കല്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, മജീദ് മാങ്ങാട്, പി.സി. നസീര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.
Powered by Info News For You

Comments
Post a Comment