വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍: രണ്ട് ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
ചെങ്ങന്നൂര്‍ (www.evisionnews.co): വെണ്‍മണി പാറച്ചന്തയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (75), ഭാര്യ ലില്ല (68) എന്നിവരാണ് മരിച്ചത്. ചെറിയാനെ വീടിനു പുറത്തെ സ്റ്റോര്‍ റൂമിലും ലില്ലയെ അടുക്കളയ്ക്കു സമീപവുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ വിദേശത്തായതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
Powered by Info News For You

Comments
Post a Comment