'ഫേസ് ബുക്ക് പേ': പണമിടപാടുകള്‍ക്ക് പുതിയ ഫീച്ചറുമായി ഫേസ് ബുക്ക്

ദേശീയം (www.evisionnews.co): പണം കൈമാറുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫേസ് ബുക്ക് രംഗത്തെത്തി. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫേസ് ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്. ഫെയ്‌സ് ബുക്കിന് പുറമെ വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഈയാഴ്ച തന്നെ ഫേസ് ബുക്കിലും മെസഞ്ചറിലും ഇത് ലഭ്യമാകും.

അമേരിക്കന്‍ കമ്പനികളുടെ ഫണ്ട് റൈസിംഗ്, ഗെയിം വാങ്ങല്‍, ഇവെന്റുകളുടെ ടിക്കറ്റുകള്‍ വാങ്ങല്‍, വ്യക്തിഗതമായ കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ഇതിനു പുറമെ ഫേസ്ബുക്കിലെ മാര്‍ക്കറ്റ് സ്പേസില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇതുവഴി കഴിയുമെന്ന് കമ്പനി അറിയിച്ചു.

എല്ലാ പ്രമുഖ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം. ഇന്ത്യയില്‍ വാട്‌സാപ്പ് വഴി പുതിയ സംവിധാനം നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷക്കായി പ്രത്യേക പിന്‍നമ്പര്‍, ബയോ മെട്രിക് തിരിച്ചറിയല്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?