ദളിത് വരനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി


ഭോപ്പാല്‍: (www.kvartha.com 24.11.2019) ദളിത് വരനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി. വ്യാഴ്ചയാണ് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ സംഭവം നടന്നത്. ബിറോഡ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതില്‍ നിന്നാണ് ദളിത് യുവാവിനെയും കുടുംബത്തെയും തടഞ്ഞത്. മന്ത്രി തുളസിറാം സിലാവത്താണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്.

യുവാവും കുടുംബവും ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ ക്ഷേത്ര വാതിലുകള്‍ അടച്ചതായി പറയുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Bhoppal, Temple, Religion, Family, Minister, District Collector, National, News, MP: Dalit groom denied entry in temple, SDM assures action against miscreants

ഈ പ്രദേശത്ത് മുമ്പും ഇത്തരം വിവേചനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bhoppal, Temple, Religion, Family, Minister, District Collector, National, News, MP: Dalit groom denied entry in temple, SDM assures action against miscreants


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?