ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളായ കാന്‍സര്‍ രോഗിയെയും സഹോദരനെയും കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി

കണ്ണൂര്‍: (www.kvartha.com 15.11.2019) ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളായ കാന്‍സര്‍രോഗിയെയും സഹോദരനെയും വണ്ടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി.

ധര്‍മടം ബ്രണ്ണന്‍ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

BJP activists attacking students in Kannur, Kannur, News, Politics, Attack, Local-News, Crime, Criminal Case, Injured, BJP, Hospital, Treatment, Complaint, Police, Kerala

നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുലിന് ബസ് യാത്ര പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ബാങ്കുവായ്പയെടുത്ത് വാങ്ങിയ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഗോകുലും അര്‍ജുനും ബുധനാഴ്ച വൈകിട്ട് കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വളപട്ടണം പാലത്തിലാണ് സംഭവത്തിന്റെ തുടക്കം.

തുടര്‍ച്ചയായി ഹോണടിച്ചുവന്ന കെ എല്‍ 13 എ എം 6001 ഇന്നോവ കാറിന് ഗോകുല്‍ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ധര്‍മശാലയിലെത്തിയപ്പോഴാണ് ഇന്നോവ കടന്നുപോയത്. ഗോകുലും അനുജനും പൂക്കോത്തുനടയില്‍ എത്തിയപ്പോള്‍ ആര്‍ എസ് എസ് - ബിജെപിക്കാരായ ആളുകള്‍ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. കാന്‍സര്‍രോഗിയാണെന്നും തല്ലരുതെന്നും ഇരുവരും കാലില്‍വീണ് കേണിട്ടും അക്രമികള്‍ പിന്‍വാങ്ങിയില്ല.

ഗോകുലും അനുജനും കാറിലെത്തുന്ന വിവരം തളിപ്പറമ്പിലെ ബിജെപിക്കാരെ വിളിച്ചറിയിച്ചതിനാലാണ് അക്രമികള്‍ സംഘടിച്ചെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ്, ചുമട്ടുതൊഴിലാളി പട്ടുവം മുറിയാത്തോട്ടിലെ രാജീവന്‍, തൃച്ചംബരത്തെ പി ടി പ്രസന്നന്‍ തുടങ്ങിയവര്‍ അക്രമത്തിനു കൂട്ടുനിന്നുവെന്ന് പരാതിയുണ്ട്.

മര്‍ദനമേറ്റ് അവശരായ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP activists attacking students in Kannur, Kannur, News, Politics, Attack, Local-News, Crime, Criminal Case, Injured, BJP, Hospital, Treatment, Complaint, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?