കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം; പകുതി ബസുകള്‍ സര്‍വീസ് നടത്തി

കാസര്‍കോട്: (https://ift.tt/2PKVoiI) കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം. 92 റൂട്ടുകളുള്ളതില്‍ 48 റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നടത്തി. കാസര്‍കോട്- മംഗളൂരു, പുത്തൂര്‍, സുള്ള്യ, കണ്ണൂര്‍, കാഞ്ഞങ്ങാട് റൂട്ടില്‍ ബസുകള്‍ ഓടി. എല്ലാ മാസവും അവസാനത്തെ പ്രവര്‍ത്തി ദിവസത്തില്‍ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടത്തുക, ഡിഎ കുടിശിക അനുവദിക്കുക, വാടക വണ്ടികള്‍ നിര്‍ത്തലാക്കുക, പുതിയ ബസുകള്‍ അനുവദിക്കുക, മെക്കാനിക്കല്‍- ഓപ്പറേറ്റിംഗ് വിഭാഗം തൊഴിലാളികളുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പുന:പരിശോധിക്കുക, അസ്ഥിര തൊഴിലാളികളുടെ വ്തനം വര്‍ദ്ധിപ്പിക്കുക, യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.

കാസര്‍കോട് ഡിപ്പോയിലെ പണിമുടക്കിനും പ്രതിഷേധ പ്രകടനത്തിനും ഐ എന്‍ ടി യു സി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി ഡി എഫ് സംസ്ഥാന സെക്രട്ടറിമാരായ ബിജു ജോണ്‍, ടി കെ ഷംസുദ്ദീന്‍, ജില്ലാ നേതാക്കളായ ഗോപാലകൃഷ്ണ കുറുപ്പ്, പി പി സുധീര്‍, യൂണിറ്റ് നേതാക്കളായ കൃഷ്ണ ഭട്ട്, എം എ ജലീല്‍, രാമചന്ദ്രന്‍, രഞ്ജിത്ത്, ഗംഗാധരന്‍ നായര്‍, കുഞ്ഞമ്പു, അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, KSRTC, Strike, KSRTC Bus Strike affects normal life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?