ദളിത് യുവാവുമായി പ്രണയത്തിലായ മകളെ തീകൊളുത്തി കൊന്നു; ഗുരുതരമായി പൊള്ളലേറ്റ അമ്മ ആശുപത്രിയില്‍

ചെന്നൈ: (www.kvartha.com 21.11.2019) ദളിത് യുവാവുമായി പ്രണയത്തിലായ മകളെ തീകൊളുത്തി കൊന്നു. വാഴ്മംഗലം സ്വദേശിനി ജനനി(19) ആണ് മരിച്ചത്. തീകൊളുത്തലിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജനനി യുവാവുമായി പ്രണയത്തിലാവുകയും കൂടെ പോകാന്‍ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു.

ജനനിയെ തിരിച്ച് വീട്ടിലെത്തിച്ചെങ്കിലും യുവാവുമായുള്ള പ്രണയം തുടര്‍ന്നു. ഇതോടെയാണ് മകളുടെയും തന്റെയും ശരീരത്തില്‍ ഉമാമഹേശ്വരി മണ്ണെണ്ണ ഒഴിച്ച തീകൊളുത്തിയത്. ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Chennai, News, National, Daughter, Mother, Fire, hospital, Treatment, Police, Case, Enquiry, Minor girl burnt alive by mom to stop dlove with dalit youth

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Daughter, Mother, Fire, hospital, Treatment, Police, Case, Enquiry, Minor girl burnt alive by mom to stop dlove with dalit youth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?