ശിശുദിനാഘോഷത്തിനിടെ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥി കാല്‍തെറ്റി തിളച്ച സാമ്പാറില്‍ വീണു മരിച്ചു; വ്യാപക പ്രതിഷേധം; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ഹൈദരാബാദ്: (www.kvartha.com 15.11.2019) ശിശുദിനാഘോഷത്തിനിടെ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥി കാല്‍തെറ്റി തിളച്ച സാമ്പാറില്‍ വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം നടന്നത്.

ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന്‍ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് ദാരുണമായി മരിച്ചത്. സ്‌കൂളിലെ ശിശുദിന ആഘോഷങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെ കുട്ടി കാല്‍തെറ്റി സാമ്പാര്‍ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീഴുകയായിരുന്നു.

 6-Year-Old Boy Dies After Falling In Sambar Vessel In Andhra School: Cops, Hyderabad, News, Local-News, Police, Case, Dead, Obituary, National

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഭക്ഷണം വിളമ്പി നല്‍കുന്നതിനായി കുട്ടികളെ വരിയായി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് സംഭവത്തെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഈ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6-Year-Old Boy Dies After Falling In Sambar Vessel In Andhra School: Cops, Hyderabad, News, Local-News, Police, Case, Dead, Obituary, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?