ഗസല്‍ ആലാപനം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്


കാഞ്ഞങ്ങാട്: (https://ift.tt/34z0sLV) സംസ്ഥാന സ്‌കൂള്‍ കലോത്സവം ഗസല്‍ ആലാപനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്. കോട്ടയം പരിപ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് തെരേസ. ദാല്‍ ദലവിയുടെ വരികള്‍ ആണ് ആലപിച്ചത്. ഷാജഹാന്‍ മാസ്റ്റര്‍ ആണ് പരിശീലകന്‍. സിബിച്ചന്‍ കെ ജെ - ബിന്ദു സിബിച്ചന്‍ ദമ്പതികളുടെ മകളാണ്.

കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനുശ്രീ പി വി. മഹേഷ് ലാല്‍ തൃക്കരിപ്പൂര്‍ ആണ് പരിശീലനം നല്‍കുന്നത്. എട്ട് വര്‍ഷമായി സംഗീതം പഠിക്കുന്നതായി അനുശ്രീ പറഞ്ഞു. പുഷ്പാകരന്‍ - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, Kerala school kalolsavam; Anusree and Theressa awarded A grade


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?