ഐഫോണ്‍ വില്‍പനക്കെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ പരസ്യം നല്‍കി കബളിപ്പിച്ചെന്ന് പരാതി
കാസര്‍കോട് (www.evisionnews.co): ഐഫോണ്‍ വില്‍പനക്കെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ പരസ്യം നല്‍കി കബളിപ്പിച്ചെന്ന് പരാതി. നെക്രാജെ ബാലടുക്കയിലെ നിസാമുദ്ദീന്റെ പരാതിയില്‍ വടകരയിലെ സല്‍മാനുല്‍ ഫാരിസിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ആപ്പില്‍ ഐഫോണ്‍ ആവശ്യപ്പെട്ടുകൊണ്ട് നിസാമുദ്ദീന്‍ ബന്ധപ്പെടുകയും 20,000രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ഇതുവരെ മൊബൈല്‍ എത്താത്തതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.
Powered by Info News For You
Comments
Post a Comment