അപേക്ഷ നല്‍കി പരീക്ഷ എഴുതാതെ മുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പി എസ് സിക്ക് കോടികളുടെ നഷ്ടം; കടിഞ്ഞാണിടാന്‍ നീക്കം

തിരുവനന്തപുരം: (www.kvartha.com 09.11.2019) അപേക്ഷ നല്‍കി പരീക്ഷ എഴുതാതെ മുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷവും ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതേതുടര്‍ന്ന് പി എസ് സിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ പരീക്ഷ എഴുതാതെ മുങ്ങുന്നവര്‍ക്ക് കടിഞ്ഞാണിടാനുള്ള തയ്യാറെടുപ്പിലാണ് പി എസ് സി. ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കുന്നതിനായി ഒരു ഉദ്യോഗാര്‍ഥിക്ക് നൂറിലധികം രൂപയാണു പി എസ് സിക്കു വരുന്ന ചെലവ്.

PSC likely to impose default fee from 'absent' candidates,Thiruvananthapuram, News, Application, PSC, Education, Examination, Kerala

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വിഇഒ) തസ്തികയ്ക്കു കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം 26ന് നടന്ന പരീക്ഷയില്‍ 1,92,409 പേര്‍ പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ എഴുതിയത് 97,498 പേര്‍ മാത്രം. ബാക്കി 94,911 പേര്‍ മുങ്ങി.

ഇതേ തസ്തികയ്ക്കു തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ഒക്ടോബര്‍ 12ന് നടത്തിയ പരീക്ഷയിലും ഇതുതന്നെയായിരുന്നു അവസ്ഥ. 2,04,444 പേര്‍ പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയിരുന്നെങ്കിലും പകുതിപ്പേരേ എത്തിയുള്ളൂ. കൊല്ലം ജില്ലയില്‍ 83,904 പേരാണു വിഇഒ പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയത്. പരീക്ഷയ്ക്ക് എത്തിയത് 48,039 പേര്‍. ഇടുക്കി ജില്ലയില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ 43,865 പേരില്‍ 11,394 പേരും കണ്ണൂര്‍ ജില്ലയില്‍ 64,640 പേരില്‍ 38,065 പേരും മാത്രമാണ് പരീക്ഷ എഴുതിയത്.

തിരുവനന്തപുരം ജില്ലയില്‍ 1,24,162 പേരാണു കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇവരില്‍ 69,942 പേര്‍ മാത്രമേ എഴുതിയുള്ളൂ. കോഴിക്കോട് ജില്ലയില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ 80,282 പേരില്‍ 39,900 പേരാണു പരീക്ഷയ്‌ക്കെത്തിയത്.

വി ഇ ഒ പരീക്ഷ രണ്ടു ലക്ഷത്തോളം പേര്‍ എഴുതാതിരുന്നപ്പോള്‍ രണ്ടു കോടിയോളം രൂപ പി എസ് സിക്ക് നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അപേക്ഷ നല്‍കി പരീക്ഷ എഴുതാത്തവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോഴാണു കണ്‍ഫര്‍മേഷന്‍ രീതി നടപ്പാക്കിയത്. എന്നാല്‍ ഈ പരിഷ്‌കാരവും പ്രയോജനപ്പെടുന്നില്ലെന്നു പി എസ് സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PSC likely to impose default fee from 'absent' candidates,Thiruvananthapuram, News, Application, PSC, Education, Examination, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?