തീരത്തേക്കുള്ള അവസാനബോട്ടും കയറ്റാതെ പോയി; ഒരു രാത്രി മുഴുവന്‍ മലയാളികളായ വിനോദ സഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി
മംഗളൂരു: (https://ift.tt/2pP8sZS) കര്‍ണാടകയിലെ ഉഡുപ്പി സെയിന്റ് മേരീസ് ദ്വീപില്‍നിന്നും അവസാനബോട്ടും പോയതോടെ മലയാളി വിനോദ സഞ്ചാരികളുടെ സംഘം ഒരു രാത്രി മുഴുവന്‍ കുടുങ്ങി കിടന്നു. കൊച്ചി സ്വദേശികളായ ജസ്റ്റിന്‍ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപില്‍ അകപ്പെട്ടത്.
വിനോദസഞ്ചാരയിടമായ ദ്വീപില്‍നിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാല്‍വര്‍ സംഘത്തിന് കൊച്ചുദ്വീപില്‍ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിയേണ്ടി വന്നു.
ശനിയാഴ്ച ഉച്ചയോടെ ദ്വീപിലെത്തിയ സംഘം അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി പോയി. എന്നാല്‍ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ഇവര്‍ക്ക് തിരിച്ച് സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടും പോയതോടെ ഇവര്‍ തീര്‍ത്തും ദ്വീപില്‍ അകപ്പെട്ടു. നെ്റ്റവര്‍ക്ക് സിഗ്നല്‍ കിട്ടാത്തതിനാല്‍ ഫോണ്‍വിളിക്കാനുമായില്ല.
പിറ്റേന്ന് ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മല്‍പെ പോലീസില്‍ വിവരമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വിനോദസഞ്ചാരയിടമായ ദ്വീപില്‍നിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാല്‍വര്‍ സംഘത്തിന് കൊച്ചുദ്വീപില്‍ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിയേണ്ടി വന്നു.
ശനിയാഴ്ച ഉച്ചയോടെ ദ്വീപിലെത്തിയ സംഘം അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി പോയി. എന്നാല്‍ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ഇവര്‍ക്ക് തിരിച്ച് സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടും പോയതോടെ ഇവര്‍ തീര്‍ത്തും ദ്വീപില്‍ അകപ്പെട്ടു. നെ്റ്റവര്‍ക്ക് സിഗ്നല്‍ കിട്ടാത്തതിനാല്‍ ഫോണ്‍വിളിക്കാനുമായില്ല.
പിറ്റേന്ന് ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മല്‍പെ പോലീസില്‍ വിവരമറിയിച്ചു.
Keywords: News, National, Karnataka, Travel & Tourism, Trapped, Boats, Food, Water, Mobile, The Whole Night Malayalee Tourist Trapped the Island
Powered by Info News For You

Comments
Post a Comment