പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിന്നും ഏജന്റും ഭര്‍ത്താവും തട്ടിയത് ലക്ഷങ്ങള്‍: പെരുവഴിയിലായി ഇടപാടുകാര്‍
കണ്ണൂര്‍: (www.kvartha.com 05.11.2019) കണ്ണൂര്‍ -കാസര്‍കോട് അതിര്‍ത്തിയിലെ പോസ്റ്റ് ഓഫീസിലെ ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നും ഏജന്റും ഭര്‍ത്താവും തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഇതോടെ സാധാരണക്കാരടക്കമുള്ള നിക്ഷേപകര്‍ പെരുവഴിയിലായി. കണ്ണൂരിലെ അതിര്‍ത്തി പഞ്ചായത്തായ ചെമ്പേരി പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പ് നടന്നത്.
കര്‍ഷകരും കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരുമടങ്ങുന്ന നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിട്ടും ദേശീയ സമ്പാദ്യ പദ്ധതി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. ചെമ്പേരി സബ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള മഹിളാ പ്രധാന്‍ ഏജന്റ് മോളി കപ്പുരത്തൊട്ടിയെയും ഭര്‍ത്താവ് ബെന്നിയെയും തട്ടിപ്പു സംബന്ധിച്ച് കുടിയാന്‍മല പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കുറച്ചു കാലം റിമാന്‍ഡില്‍ കഴിഞ്ഞതിനു ശേഷം ഇവര്‍ പുറത്തിറങ്ങി. എന്നാല്‍ പണം നഷ്ടമായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയുമെടുത്തില്ല.
നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം പോസ്റ്റ് ഓഫീസില്‍ അടയ്ക്കാതെ തിരിമറി നടത്തിയെന്നാണ് മഹിളാ പ്രധാന്‍ ഏജന്റിനെതിരെയുള്ള പരാതി. ആയിരത്തിലേറെ പാസ് ബുക്കുകള്‍ കുറ്റാരോപിതയായ ഏജന്റിന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു . ഇതേ തുടര്‍ന്ന് പണം വാങ്ങി ഇടപാടുകാരുടെ അക്കൗണ്ടില്‍ ചേര്‍ക്കാത്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
പാസ്ബുക്കില്‍ നിക്ഷേപകര്‍ നല്‍കിയ തുക ചേര്‍ക്കാതെയായിരുന്നു തട്ടിപ്പ് . നിക്ഷേപകര്‍ക്ക് നല്‍കിയ കാര്‍ഡില്‍ തുക രേഖപ്പെടുത്തിയെങ്കിലും പാസ് ബുക്കില്‍ അവയൊന്നും രേഖപ്പെടുത്തിയില്ല. വ്യാപകമായ തട്ടിപ്പുകള്‍ നടക്കുമ്പോഴും സമയബന്ധിതമായി പരിശോധനകള്‍ നടത്താന്‍ തപാല്‍ ഓഫീസ് അധികൃതര്‍ തയാറാക്കാത്തതിനാലാണ് കൂടുതല്‍ വെട്ടിപ്പുകള്‍ നടക്കാന്‍ കാരണമെന്ന് ഇടപാടുകാര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ തട്ടിപ്പ് നടന്നത് മഹിളാ പ്രധാന്‍ ഏജന്റിന്റെ നേതൃത്വത്തിലാണെന്നും ദേശീയ സമ്പാദ്യ പദ്ധതി അധികൃതര്‍ക്ക് ഇതില്‍ ഉത്തരവാദിത്വമൊന്നുമില്ലെന്നുമാണ് ചെമ്പേരി പോസ്റ്റ് ഓഫീസ് അധികൃതരുടെ വാദം. എന്നാല്‍ ഒരുപാട് പേര്‍ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചു ഒരാള്‍ക്ക് മാത്രം ഇത്ര വലിയ തട്ടിപ്പു നടത്താന്‍ കഴിയില്ലെന്നും പോസ്റ്റ് ഓഫീസ് അധികൃതര്‍ക്കും ഈ കാര്യത്തില്‍ പങ്കുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണം പ്രഹസനമായിരുന്നുവെന്നാണ് ഇവരുടെ പരാതി. ഇരുന്നൂറിലേറെപ്പേരുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. പരാതിക്കാരുടെ കണക്കെടുക്കാന്‍ ആലക്കോട് സി ഐയുടെ നേതൃത്വത്തില്‍ ചെമ്പേരി ദേശീയ വായനശാലയില്‍ പരാതിക്കാരുടെ മൊഴിയെടുക്കല്‍ ക്യാംപ് നടത്തിയിരുന്നു. നിയമത്തിന്റെ നൂലാമാലകളുടെ ആശങ്കയില്‍ ആരും മൊഴിയെടുക്കാന്‍ എത്തിയിരുന്നില്ല.
ഇതു വെട്ടിപ്പുകാര്‍ക്ക് കൂടുതല്‍ സഹായകരമായി. മൂന്നു വര്‍ഷമാണ് സാമ്പത്തിക തിരിമറി നടന്നത് 'ഇട പാടുകാരുടെ പണം തിരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം ദേശീയ സമ്പാദ്യ പദ്ധതി അധികൃതര്‍ക്കുണ്ടെന്നും പണം നഷ്ടമായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും എരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിന്‍ തോമസ് കാവനാടിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Agent cheat post office investors lakhs of money, Kannur, News, Cheating, Investment, Police, Complaint, Cheating, Kerala.

Powered by Info News For You

Comments
Post a Comment