റോഡ് സൈഡിലെ സ്റ്റാളുകളില്‍ നിന്ന് ബീഫ് കഴിക്കുന്ന ബുദ്ധിജീവികള്‍ക്ക് പട്ടിയിറച്ചിയും കഴിക്കാം; വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം വൃത്തിയാക്കുന്നതില്‍ ഇവര്‍ അഭിമാനിക്കുന്നു; ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി ജെ പി നേതാവ്

കൊല്‍ക്കത്ത: (www.kvartha.com 05.11.2019) റോഡ് സൈഡിലെ സ്റ്റാളുകളില്‍ നിന്ന് ബീഫ് കഴിക്കുന്ന ബുദ്ധിജീവികള്‍ക്ക് പട്ടിയിറച്ചിയും കഴിക്കാം. വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം വൃത്തിയാക്കുന്നതില്‍ ഇവര്‍ അഭിമാനിക്കുന്നു. ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്.

വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നത്. സമൂഹത്തിലെ വിദ്യാസമ്പന്നരായ പല ആളുകളും വഴിയരികില്‍ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്നവരാണ്. ബുദ്ധിജീവികളായ അവരോട് നായയുടെ മാംസം കഴിക്കാനും നേതാവ് ആവശ്യപ്പെട്ടു.

 In Burdwan, Dilip Ghosh Makes Bizarre Remarks; Talks About 'Golden Milk', Asks Beef Eaters to Have Dog Meat, Kolkota, News, Politics, BJP, Leader, National, Controversy

ഏത് മാംസവും നിങ്ങള്‍ക്ക് ഭക്ഷിക്കാം. പക്ഷേ അത് വീട്ടില്‍ വച്ച് മാത്രമായിരിക്കണം. പശു നമ്മുടെ അമ്മയാണ്. പശുവിനെ കൊലപ്പെടുത്തുന്നത് സമൂഹത്തിന് എതിരാണ്. പശുവിന്‍ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിന്‍ പാല് സ്വര്‍ണ നിറത്തിലുള്ളതെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ബര്‍ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നില്‍ക്കുന്നതാണ്. മുലപ്പാലിന് ശേഷം നാടന്‍പശുവിന്‍ പാല്‍ കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് തന്നെ പശു നമ്മുടെ അമ്മയാണ്. അമ്മയെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു.

അതേസമയം നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവെന്നും വിദേശ ഇനങ്ങളല്ലെന്നും ബിജെപി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെന്ന പരിഹാസത്തോടെയായിരുന്നു പരാമര്‍ശം. ഇതാദ്യമായല്ല ബിജെപി നേതാവായ ദിലീപ് ഘോഷ് വിവാദങ്ങളില്‍ പെടുന്നത്. നേരത്തെ കൊല്‍ക്കത്തയിലെ പോലീസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കി ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Burdwan, Dilip Ghosh Makes Bizarre Remarks; Talks About 'Golden Milk', Asks Beef Eaters to Have Dog Meat, Kolkota, News, Politics, BJP, Leader, National, Controversy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?