സഹപ്രവര്‍ത്തകയുമായി അവിഹിതമെന്ന് സംശയം; പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ചെന്നൈ: (https://ift.tt/2pP8sZS) ചെന്നൈയിലെ വില്ലുപുരത്ത് സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. വില്ലുപുരം സ്വദേശി വെങ്കടേഷിനെയാണ് കാമുകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

2012ല്‍ പോലീസുകാരനായ വെങ്കടേഷ് വില്ലുപുരം സ്വദേശിനി ജയയെ വിവാഹം കഴിച്ചതില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പിന്നീട് വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ ഇയാളുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി.

 News, National, India, chennai, Police men, Burnt, Love, Wife, Husband, Arrested, hospital, Affair with a colleague; Policeman Burnt

ഭാര്യ ഉപേക്ഷിച്ച് പോയതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങി. എന്നാല്‍ താമസിയാതെ പോലീസുകാരന് മറ്റൊരു അവിഹിതമുണ്ടെന്ന് ആശയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുള്ളതായി കണ്ടെത്തി.

മദ്യലഹരിയിലെത്തിയ വെങ്കടേഷുമായി ഞായറാഴ്ച ഇതേച്ചൊല്ലി രണ്ടാളും വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ ആശ വെങ്കടേഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. വീടിനു പുറത്തേക്ക് ഓടിയ വെങ്കടേഷിനെ ആശ പിന്തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, chennai, Police men, Burnt, Love, Wife, Husband, Arrested, hospital, Affair with a colleague; Policeman Burnt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?