ഉത്പാദക സംസ്ഥാനങ്ങളിലെ കാലാവസ്ഥ തിരിച്ചടിയായി; പച്ചക്കറി വില കുതിച്ചുയരുന്നു

ആലപ്പുഴ: (www.kvartha.com 03.11.2019) ഉത്പാദക സംസ്ഥാനങ്ങളിലെ കാലാവസ്ഥ തിരിച്ചടിയായി. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ചെറിയ ഉളളി, വെളുത്തുള്ളി, സവാള എന്നിവയുടെ വിലയാണ് ഏറ്റവും കൂടിയത്. ഒരാഴ്ചക്കിടെ ചെറിയ ഉള്ളിയുടെ വില 25 രൂപയോളം ഉയര്‍ന്ന് കിലോയ്ക്ക് ഏഴുപത് രൂപയായി. രണ്ടു ദിവസം കൊണ്ട് കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 60 രൂപയിലേക്ക് ലേക്ക് ഉയര്‍ന്നിരിക്കുകയാണ് സവാളയുടെ വില.

വെളുത്തുള്ളി കിലോയ്ക്ക് 190 രൂപ വരെ എത്തി. ഉരുളക്കിഴങ്ങിനും തക്കളാക്കും 40 രൂപയില്‍ കടന്നു. കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. കാലംതെറ്റി പെയ്യുന്ന മഴയാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. പച്ചക്കറിയുടെ വില കുത്തനെ ഉയരുന്നതില്‍ ആശങ്കയിലാണ് ഉപഭോക്താക്കള്‍.

Alappuzha, News, Vegetable, Price, Increased, Business, vegetable prices increased

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Vegetable, Price, Increased, Business, Vegetable prices increased


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?