സ്വകാര്യ ദീര്‍ഘദൂര ബസായ കല്ലടയില്‍ റിയാലിറ്റി ഷോ താരത്തിന് നേരെ പീഡനശ്രമം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കോട്ടക്കല്‍: (www.kvartha.com 28.11.2019) സ്വകാര്യ ദീര്‍ഘദൂര ബസായ കല്ലടയില്‍ റിയാലിറ്റി ഷോ താരത്തിന് നേരെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കലില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഇതുസംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ(23) പൊലീസ് പിടികൂടി.
ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ തല്ലാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ബസ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ പരിപാടിയില്‍ പങ്കെടുത്ത താരത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. തനിക്ക് നേരിടേണ്ടിവന്ന ദുരിതം യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.
ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ തല്ലാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ബസ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Molest attempt in Kallada bus,Thiruvananthapuram, News, Local-News, Criminal Case, Kollam, Molestation, Custody, Complaint, Kerala.
Keywords: Molest attempt in Kallada bus,Thiruvananthapuram, News, Local-News, Criminal Case, Kollam, Molestation, Custody, Complaint, Kerala.
Powered by Info News For You

Comments
Post a Comment