അനാവശ്യ ചോദ്യം ചോദിച്ച് അരാജകത്വം സൃഷ്ടിക്കുന്നു: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍

കോഴിക്കോട് (www.evisionnews.co): വാളയാര്‍, മാവോയിസ്റ്റ് കൊല, യു.എ.പി.എ കേസ് പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷപ്രകടനം നടത്തി മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങള്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് ജി. സുധാകരന്റെ പ്രതികരണം. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിനെ അതിന് സമ്മതിക്കുന്നില്ല. രാവിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങവേ ചാനലുകാര്‍ തടഞ്ഞ്, രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനോട് എന്താണ് പ്രതികരണമെന്നാരാഞ്ഞു. അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി ഉണ്ടെന്ന് മറുപടി പറഞ്ഞു. നിരന്തരം ചോദ്യം ചോദിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഇവരെ നിയന്ത്രിക്കാനും ശാസിക്കാനും ആളുവേണ്ടെ?. ഇവര്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ എന്തധികാരമാണ്. രാവിലെ തന്നെ പെട്ടിയും തൂക്കി ഇറങ്ങുന്ന ഇവരെ നിയന്ത്രിക്കണമെന്നും സുധാകരന്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?