വടകര എസ് ഐ കെ എ ഷറഫുദ്ദീനെ മുസ്ലീം വര്‍ഗീയവാദി എന്നാരോപിച്ച് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം
കോഴിക്കോട്: (www.kvartha.com 21.11.2019) വടകര എസ് ഐ കെ എ ഷറഫുദ്ദീനെ മുസ്ലീം വര്‍ഗീയവാദി എന്നാരോപിച്ച് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം. സ്‌കൂള്‍ കലോത്സവത്തിനിടെ പ്രശ്‌നം ഉണ്ടാക്കിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതാണ് എസ് ഐ ക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണമായത്. എന്നാല്‍ സിപിഎം പ്രശ്‌നം വര്‍ഗീയ വല്‍ക്കരിക്കുകയാണെന്നും മദ്യപിച്ച് പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നുമാണ് വടകര പൊലീസിന്റെ വിശദീകരണം.
സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച നടത്തിയ സിപിഎം നേതാക്കള്‍ എസ് ഐയെ കൈകാര്യം ചെയ്യുമെന്ന ഭീഷണി മുഴക്കിയാണ് മടങ്ങിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനാണ് എസ് ഐ ഷറഫറുദ്ദീനെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്.
രണ്ടാഴ്ച മുമ്പ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളില്‍ നടന്ന സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രശ്‌നമുണ്ടാക്കിയവരില്‍ മുസ്ലീം പേരുള്ളവരെ മാത്രം പൊലീസ് വിട്ടയച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് ബഹളം വച്ചു.
പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നത് തടഞ്ഞ ഇവര്‍ എസ്‌ഐയേയും മറ്റ് പൊലീസുകാരെയും കയ്യേറ്റം ചെയ്തു. കൃത്യനിര്‍വഹണത്തിന് തടസം നിന്ന നാലുപേരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM Kozhikode district committee member C Bhaskaran abusive speech against Vatakara sub inspector, Kozhikode, News, Politics, Religion, CPM, Police, Case, Arrested, Kerala.

Powered by Info News For You

Comments
Post a Comment