'കാവല്‍ക്കാരന്‍ കളവ് നടത്തി' എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: (www.kvartha.com 14.11.2019) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും സുപ്രീംകോടതി തള്ളി. 'കാവല്‍ക്കാരന്‍ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു' എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണമായത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10:30ന് പുനഃപരിശോധനാ ഹര്‍ജിയിലെ വാദം കേട്ട ശേഷമായിരുന്നു വിധി പ്രസ്താവം.
അതോടൊപ്പം മോദി സര്‍ക്കാരിനെതിരായ റാഫേല്‍ അഴിമതി ആരോപണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നുള്ള ഹര്‍ജിയും സുപ്രീം കോടതി തള്ളി. വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹര്‍ജികളില്‍ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഫ്രാന്‍സുമായി ഇന്ത്യ നടത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
2018 ഡിസംബര്‍ 14നാണ് അഴിമതിയാരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. തുടര്‍ന്ന് വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ റിവ്യൂ ഹര്‍ജി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rafale deal: Supreme Court closes contempt plea against Rahul Gandhi, New Delhi, News, Politics, Rafale-Verdict, Supreme Court of India, Rahul Gandhi, Technology, Business, Trending, National.

Powered by Info News For You

Comments
Post a Comment