പൂര്‍ണ്ണഗര്‍ഭിണിക്ക് നേരെ വംശീയ ആക്രമണം; ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്, പ്രതിക്ക് ജാമ്യം നിഷേധിച്ചതായി പോലീസ്

ഓസ്‌ട്രേലിയ: (www.kvartha.com 22.11.2019) പൂര്‍ണ്ണഗര്‍ഭിണിക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. ഒമ്പത് മാസം ഗര്‍ഭിണിയായ ഏകദേശം 31 വയസ് തോന്നിക്കുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ശിരോവസ്ത്രം ധരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കഫേയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് 43 കാരനായ പ്രതി യുവതിയെ അതിശക്തമായി തുടര്‍ച്ചയായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തത്.

Australia, News, World, Crime, attack, Women, Police, Pregnant woman punched, kicked in Australia

ഇസ്ലാമോഫോബിക് ആക്രമണമെന്നാണ് ഓസ്‌ട്രേലിയയിലെ ഇസ്ലാമിക് അസോസിയേഷന്റെ ആരോപണം. ഇടി കൊണ്ട് താഴെ വീണ യുവതിയെ ഇയാള്‍ തൊഴിക്കുകയും ചവിട്ടുന്നതും ആളുകള്‍ ഓടിക്കൂടി ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചതായി  പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നും  പോലീസ് വ്യക്തമാക്കി.

 

ഇസ്ലാം വിരോധത്തോടെ വംശീയമായി നടത്തിയ ആക്രമണമാണ് ഇതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് റാത്തേബ് ജുനൈദ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Australia, News, World, Crime, attack, Women, Police, Pregnant woman punched, kicked in Australia 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?