കോടതി വിലക്കിയിട്ടും ഭാര്യ രണ്ടാം വിവാഹം നടത്തി; പരാതിയുമായി ഭര്‍ത്താവ്

കണ്ണൂര്‍: (www.kvartha.com 21.11.2019) ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയുടെ രണ്ടാം വിവാഹം കോടതി വിലക്കിയിട്ടും വിവാഹം നടത്തിയതായി പരാതി. കണ്ണൂര്‍ കണ്ണാടിപറമ്പിലെ കൃഷ്ണദാസ് നിലയത്തില്‍ കെ കൃഷ്ണദാസ് തലശ്ശേരി നിട്ടൂര്‍ തെരുവിലെ കെ രേഷ്മയെ 16 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇതില്‍ 14 വയസ്സുള്ള ഒരു മകളുമുണ്ട്.

വിദേശത്ത് ജോലി ചെയ്ത് വരുന്ന കൃഷ്ണദാസ് നാട്ടില്‍ എത്തിയപ്പോഴാണ് ഭാര്യ രാജേഷ് എന്നയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയുന്നത്. നിലവില്‍ വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരാളുമായി വിവാഹം നടത്തുന്നതിനെതിരെ അഡ്വ. രാജന്‍ പാറോച്ചാല്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ വിവാഹം നടത്തുന്നത് കുടുംബകോടതി ജില്ലാ ജഡ്ജ് ശങ്കരന്‍ നായര്‍ താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു.

Husband complaint against wife, Kannur, News, Local-News, Marriage, Complaint, Police, Allegation, Kerala

എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിയതായി ഭര്‍ത്താവ് കൃഷ്ണദാസ്, ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് ചൊവ്വ പവിത്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിദേശത്ത് ജോലി ചെയ്ത് ലഭിച്ച സമ്പാദ്യമെല്ലാം ഭാര്യയുടെ പേരിലായിരുന്നുവെന്നും, പ്രായപൂര്‍ത്തിയാവാത്ത മകളെയും ഉപേക്ഷിച്ചാണ് മറ്റൊരാളുടെ കൂടെ പോയതെന്നും ബന്ധുക്കളായ ഹരിദാസന്‍, നാരായണന്‍ എന്നിവര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband complaint against wife, Kannur, News, Local-News, Marriage, Complaint, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?