കേരള സ്‌കൂള്‍ കലോത്സവം: ഭക്ഷണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട് (www.evisionnews.co): 60-ാം കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. കൊവ്വല്‍ പള്ളി കേര്‍ ആന്റ് ക്യൂര്‍ ഹോസ്പിറ്റലിന് മുന്‍വശത്താണ് ഓഫീസ്. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ.പി കുഞ്ഞികണ്ണന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ മുഖ്യാതിഥിയാകും. കെ.പി.എസ്.ടി. സംസ്ഥാന പ്രസിഡന്റ് വി.കെ അജിത്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി.ശശിധരന്‍ അറിയിച്ചു
Powered by Info News For You

Comments
Post a Comment