'യുവാക്കള്‍ക്കെതിരെ ധൃതി പിടിച്ച് യുഎപിഎ ചുമത്തി': പൊലീസിനെതിരെ പ്രമേയം പാസാക്കി സിപിഎം ഏരിയാ കമ്മിറ്റി
കോഴിക്കോട്: (https://ift.tt/36tOCUv) പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ ശനിയാഴ്ച്ച രംഗത്തെത്തിയിരുന്നു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ പ്രമേയം പാസാക്കിയതിലൂടെ പൊലീസിനെതിരായ പ്രതിഷേധം വീണ്ടും സിപിഎം കടുപ്പിച്ചു.
പന്തീരാങ്കാവില്‍ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമേത്തണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി ദാസന്‍, സി പി മുസഫര്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന് പിടിയിലായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പ്രതികരിച്ചിരുന്നു. ലഘുലേഖകളുമായി പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായ സാഹചര്യത്തില്‍ കേസെടുത്ത പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐജി നേരിട്ട് എത്തിയ ശേഷമായിരുന്നു പ്രതികരണം.
ഇതിന് പിന്നാലെ ശനിയാഴ്ച്ച രാത്രിയിലാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പൊലീസ് നടപടിക്കെതിരായ പ്രമേയം പാസാക്കിയത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകം തന്നെ പൊലീസിനെതിരെ പ്രമേയം പാസാക്കുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ ശനിയാഴ്ച്ച രംഗത്തെത്തിയിരുന്നു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ പ്രമേയം പാസാക്കിയതിലൂടെ പൊലീസിനെതിരായ പ്രതിഷേധം വീണ്ടും സിപിഎം കടുപ്പിച്ചു.
പന്തീരാങ്കാവില്‍ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമേത്തണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി ദാസന്‍, സി പി മുസഫര്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന് പിടിയിലായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പ്രതികരിച്ചിരുന്നു. ലഘുലേഖകളുമായി പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായ സാഹചര്യത്തില്‍ കേസെടുത്ത പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐജി നേരിട്ട് എത്തിയ ശേഷമായിരുന്നു പ്രതികരണം.
ഇതിന് പിന്നാലെ ശനിയാഴ്ച്ച രാത്രിയിലാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പൊലീസ് നടപടിക്കെതിരായ പ്രമേയം പാസാക്കിയത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകം തന്നെ പൊലീസിനെതിരെ പ്രമേയം പാസാക്കുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്.
Keywords: News, Kerala, Kozhikode, CPM, Police, Arrested, State Government, DGP, IG, Party, Democratic Rights, CPM Resolution Against UAPA Imposition on CPM Members in Pantheeramkavu
Powered by Info News For You

Comments
Post a Comment