യോഗിയെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോദ്ധ്യ ട്രസ്റ്റിന്റെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന് നൃത്യ ഗോപാല്‍ ദാസാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെ വേണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ട്രസ്റ്റില്‍ ആരൊക്കെ അംഗങ്ങളാകണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാല്‍ ദാസ് പറഞ്ഞു.. ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഗോപാല്‍ ദാസ് വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും ഗോപാല്‍ ദാസ് പറയുന്നു. അതേസമയം ക്ഷേത്ര ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment