അയോധ്യ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹരജിയെ പിന്തുണക്കുമെന്ന് മുസ്ലിം ലീഗ്


ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാനുള്ള തീരുമാനത്തെ പിന്തുണക്കുന്നതായി മുസ്ലിം ലീഗ്. പള്ളിക്കായി പകരം നല്‍കിയ ഭൂമി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ പുനഃപരിശോധനാ ഹരജി നല്‍കുകയെന്നത് നിയമപരമായ അവസരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന് സംഘടനയുമാണ് പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനിച്ചത്.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?