ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; മൊബൈല്‍ഫോണില്‍ നഗ്നചിത്രങ്ങളെടുത്തശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവല്ല: (www.kvartha.com 06.11.2019) ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം പൂവച്ചല്‍ വീരണകാവ് വില്ലേജില്‍ കുന്നാരി കരിക്കകത്ത് വിഷ്ണു ടി.രാജാണ് (25) അറസ്റ്റിലായത്. തിരുവല്ല ചുമത്ര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22ന് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ വെച്ചാണ് യുവതി പീഡനത്തിനിരയായത്.
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിഷ്ണു പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് പോലീസിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി യുവാവിനെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for molesting and threats, News, Local-News, Molestation, Crime, Criminal Case, Arrested, Threatened, Kerala.
Keywords: Man arrested for molesting and threats, News, Local-News, Molestation, Crime, Criminal Case, Arrested, Threatened, Kerala.
Powered by Info News For You

Comments
Post a Comment