പുത്തന്‍ മേക്കോവറില്‍ തിളങ്ങി റാനു മണ്ഡാല്‍; വിശ്വസിക്കാനാവാത്ത അമ്പരപ്പില്‍ സോഷ്യല്‍മീഡിയ




കാണ്‍പൂര്‍: (https://ift.tt/33UY2H0) റാനു മണ്ഡലിനെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയില്ല. പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡാല്‍. ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹേയ്' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ചായിരുന്നു റാനു ആസ്വാദകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. പിന്നീട് ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രശ്മിയ 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ റാനുവിന് അവസരം നല്‍കിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

News, National, India, Uttar Pradesh, Bollywood, Singer, Railway, Makeover, Social Media, Ornaments, Lehanga, Singer Ranu Mandal got a New Makeover

ഹിമേശും റാനുവും ചേര്‍ന്ന് പാടിയ 'തേരി മേരി കഹാനി' എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകള്‍ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു. മലയാളം ചാനലിലെ പരിപാടികളിലടക്കം റാനു അതിഥിയായി എത്തിയിരുന്നു. സെലിബ്രിറ്റി ആയതോടെ തന്റെ പഴയ ലുക്കിലും മാറ്റം വരുത്തിയിരുന്നു. പാട്ട് പാടുന്നതിനായി ഹിമേശിന്റെ സ്റ്റുഡിയോയിലെത്തിയപ്പോള്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ചെത്തി ഒരിക്കല്‍ റാനു നമ്മളെ അത്ഭുതപ്പെടുത്തിയതാണ്. ഇപ്പോഴിത, മറ്റൊരു അതിശിയിപ്പിക്കുന്ന ലുക്കില്‍ എത്തിയിരിക്കുകയാണ് ഇവര്‍.

അന്‍പതുകാരിയായ റാനുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ റാനുവിനെ ക്ഷണിക്കുകയായിരുന്നു.

News, National, India, Uttar Pradesh, Bollywood, Singer, Railway, Makeover, Social Media, Ornaments, Lehanga, Singer Ranu Mandal got a New Makeover

ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ് കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാനു. എലഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയെന്നും താനാണിതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. സന്ധ്യ എന്റെ ലുക്ക് മൊത്തത്തില്‍ മാറ്റി. തന്റെ സൗന്ദര്യവും ആത്മവിശ്വാസവും കൂടിയതുപോലെ തോന്നുന്നതായും റാനു കൂട്ടിച്ചേര്‍ത്തു. ഏതായാലും റാനുവിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

News, National, India, Uttar Pradesh, Bollywood, Singer, Railway, Makeover, Social Media, Ornaments, Lehanga, Singer Ranu Mandal got a New Makeover

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Uttar Pradesh, Bollywood, Singer, Railway, Makeover, Social Media, Ornaments, Lehanga, Singer Ranu Mandal got a New Makeover


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?