ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗൃഹനാഥനും ഭാര്യയും കാര്‍ മറിഞ്ഞ് മരിച്ചു; മക്കള്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kvartha.com 14.11.2019) ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗൃഹനാഥനും ഭാര്യയും കാര്‍ മറിഞ്ഞ് മരിച്ചു. നഗരത്തിനടുത്ത ആദികടലായില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സിറ്റി മൈതാനപ്പള്ളി സ്വദേശികളായ ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. രണ്ട് മക്കള്‍ക്കും അഞ്ചുവയസ്സുള്ള കൊച്ചു മകള്‍ക്കും സാരമായി പരിക്കേറ്റു.

ബുധനാഴ്ച വൈകിട്ട് നാലരമണിയോടെയായിരുന്നു അപകടം. ഇബ്രാഹിമിന്റെ മക്കളായ ഷാനിബ, ഷാസില്‍, കൊച്ചുമകള്‍ ജസ്വ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിമിന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം.

Couple killed in Kannur car accident, Kannur, News, Local-News, Accidental Death, Injured, Hospital, Treatment, Children, Kerala

കുറുവ സി പി എം ഓഫീസിന് എതിര്‍വശത്തെ വീടിന്റെ മതിലിലിടിച്ച് കാര്‍ മറിയുകയായിരുന്നു. അഞ്ചു വയസുകാരി ജസ്വയുടെ പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couple killed in Kannur car accident, Kannur, News, Local-News, Accidental Death, Injured, Hospital, Treatment, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?