ഹര്‍ഷാരവത്തില്‍ സൗദി; പുതു ചരിത്രമെഴുതിയ ആദ്യ വനിതാ ഗുസ്തി മത്സരം കാണാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് കായിക പ്രേമികള്‍, ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ വിജയം സ്വന്തമാക്കി നതാലിയ

റിയാദ്: (www.kvartha.com 02.11.2019) പുതു ചരിത്രമെഴുതിയ ആദ്യ വനിതാ ഗുസ്തി മത്സരം കാണാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് കായിക പ്രേമികള്‍. സൗദിയില്‍ ചരിത്ര നിമിഷമെഴുതിയ ആദ്യ വനിതാ മത്സരം റിയാദിലാണ് നടന്നത്. ആവേശം അലത്തല്ലിയ
അന്തരീക്ഷത്തില്‍ കായിക പ്രേമികളുടെ നെഞ്ചിടിപ്പിന്റെ വേഗതയും സൗദിയില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് ആദ്യ വനിതാ ഗുസ്തി മത്സരം സംഘടിപ്പിച്ചത്.

Riyadh, News, Gulf, World, Women, Winner, Competition, First-ever women's match in Saudi Arabia

വെള്ളിയാഴ്ച വേള്‍ഡ് റസ്ലിങ് എന്റെര്‍റ്റൈന്റ്‌മെന്റ് താരങ്ങളായ നതാലിയയുടെയും ലേസി ഈവന്‍സന്റെയും മത്സരമായിരുന്നു നടന്നത്. ആദ്യ വനിതാ മത്സരത്തില്‍ നതാലിയ വിജയം സ്വന്തമാക്കി. ടെലിവിഷനില്‍ മാത്രം കണ്ടു പരിചയമുള്ള ലോക ഗുസ്തി താരങ്ങളായിരുന്നു കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നേരിട്ടെത്തിയത്. റിയാദ് സീസണ്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ഗുസ്തി മത്സരം സംഘടിപ്പിച്ചിരുന്നത്. പുരുഷന്മാരുടെ ഗുസ്തി മത്സരവും വെള്ളിയാഴ്ച റിയാദില്‍ നടന്നു.

 Riyadh, News, Gulf, World, Women, Winner, Competition, First-ever women's match in Saudi Arabia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Women, Winner, Competition, First-ever women's match in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?