ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് ജയദീപ് ഗുപ്തയുടെ നിയമോപദേശം; ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മ സമിതി; നട ശനിയാഴ്ച തുറക്കും
പത്തനംതിട്ട: (www.kvartha.com 15.11.2019) ശബരിമല തീര്‍ഥാടനകാലത്തിന് ശനിയാഴ്ച നട തുറക്കാനിരിക്കെ ആശങ്ക ഒഴിയാതെ സന്നിധാനം. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിന് ഇത്തവണയും യുവതികള്‍ എത്തിയേക്കാമെന്ന കരുതലിലാണ് പൊലീസ്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍മസമിതിയും.
സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം തേടിയ സര്‍ക്കാരിന് ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നുള്ള ഉപദേശമാണ് ലഭിച്ചത്. കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തില്‍ പറയുന്നു.
അന്തിമവിധിവരെ യുവതീപ്രവേശനം അനുവദിക്കാതെ പമ്പയില്‍ തടയാനാണ് സര്‍ക്കാരിന്റെ ആലോചന. അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ യുവതീപ്രവേശനം സംബന്ധിച്ച് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും ചര്‍ച്ചയാകും.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുന:പരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി കഴിഞ്ഞദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഇതില്‍ തന്നെ ചീഫ് ജസ്റ്റിസിനൊപ്പം ജ. എ എം ഖാന്‍വില്‍ക്കര്‍, ജ. ഇന്ദുമല്‍ഹോത്ര എന്നിവര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നപ്പോള്‍ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്, റോഹിന്റണ്‍ നരിമാന്‍ എന്നിവര്‍ വിയോജന വിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജില്‍ ഒതുങ്ങിയപ്പോള്‍, വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മതാചാരങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളേയും വ്യക്തമായി നിര്‍വചിക്കുന്നതിനുള്ള വിശാലമായ നിലപാട് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉണ്ടാകണമെന്നാണ് വിധിയുടെ ഉള്ളടക്കം. ഇതുപ്രകാരം ശബരിമല യുവതീ പ്രവേശനത്തില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ഏഴുകാര്യങ്ങളിലാണ് വിശാലബെഞ്ച് ഇനി തീരുമാനമെടുക്കേണ്ടത്.
വിശാല ബെഞ്ച് പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട ഏഴു കാര്യങ്ങള്‍ താഴെ പറയുന്നു
*മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അനുച്ഛേദങ്ങളുടെ പരസ്പര ബന്ധം
*പൊതുക്രമം, ധാര്‍മ്മികത എന്നിവയുടെ വ്യാഖ്യാനം
*ഭരണഘടനാ ധാര്‍മികതയുടെ കീഴില്‍ വരുന്നത് എന്തൊക്കെ
*മതാചാരം എന്തെന്ന് കോടതി നിര്‍ണയിക്കേണ്ടതുണ്ടോ?. അതോ മതമേധാവിക്ക് വിടണോ?
*ഹിന്ദുക്കളില്‍ ഒരു വിഭാഗം എന്ന ഭരണഘടനയുടെ പരാമര്‍ശത്തിന്റെ വ്യാഖ്യാനം?
*അവിഭാജ്യ മതാചാരത്തിന് ഭരണഘടനാ പരിരക്ഷയുണ്ടോ?
*വിഷയവുമായി ബന്ധമില്ലാത്തവരുടെ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ?
മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാര്‍സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്നും വിധിയില്‍ പറയുന്നു.
ശിരൂര്‍ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂര്‍ മഠക്കേസില്‍ മതത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസില്‍ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി.
ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ സമരങ്ങള്‍ക്കെതിരെ ജസ്റ്റിസ് നരിമാന്‍ രൂക്ഷമായ വിമര്‍ശമാണ് ഭിന്നവിധിയില്‍ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയില്‍ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയില്‍ പറയുന്നു.
ഫലത്തില്‍, ശബരിമല യുവതിപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്.

മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍ എസ് എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala verdict; Pinarayi govt seek opinion Jaideep Gupta, Pathanamthitta, News, Religion, Sabarimala-Verdict, Sabarimala Temple, Supreme Court of India, Kerala.

Powered by Info News For You

Comments
Post a Comment