തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ അഗ്നിബാധ; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: (www.kvartha.com 28.11.2019) തിരുവനന്തപുരത്ത് നഗരമധ്യത്തിലെ വീട്ടില്‍ വന്‍ അഗ്നിബാധ. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പിഎംജിയിലെ വികാസ് ലെയിനിലെ അഞ്ചാം നമ്പര്‍ വീട്ടിലാണ് അഗ്‌നിബാധയുണ്ടായത്. വീടിന്റെ മുകളില്‍ നിന്നും തീ കണ്ട അയല്‍വാസികള്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്നീട്, പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ ഈ വീട്ടില്‍ ആരാണ് താമസിക്കുന്നതെന്ന കാര്യത്തില്‍ അയല്‍ക്കാര്‍ക്കും ധാരണയില്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ തടസമാകുന്നത്.

Major fire breaks out in Thiruvananthapuram,Thiruvananthapuram, News, Local-News, Burnt to death, Police, Kerala

വീട്ടുടമസ്ഥന്‍ വിദേശത്തായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെ റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥയും ഭര്‍ത്താവുമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇവര്‍ താമസം മാറിയിരുന്നോയെന്നതിന് സ്ഥിരീകരണമില്ല.

വീടിന്റെ ഒരു മുറിയില്‍ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Major fire breaks out in Thiruvananthapuram,Thiruvananthapuram, News, Local-News, Burnt to death, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?