പന്ന്യനും ജാനുവും സിനിമയില്‍ ദമ്പതികളാവുന്നു: പസീനയുടെ വിശേഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍

കണ്ണൂര്‍: (www.kvartha.com 16.11.2019) സി പി എം ദേശീയ നിര്‍വാഹക സമിതിയംഗം പന്ന്യന്‍ രവീന്ദ്രനും ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവും ദമ്പതികളാവുന്നു. ജീവിതത്തിലല്ല സിനിമയില്‍. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഇരുവരും ഒന്നിക്കുന്നത്.

കഥ കേട്ട് ഇഷ്ടം തോന്നിയതിനാലാണ് നാട്ടുകാരുടെ സംരഭത്തില്‍ പങ്കുചേരുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സിനിമക്കായി മുടി മുറിക്കാന്‍ മാത്രം പന്ന്യന്‍ തയ്യാറല്ല. മുന്‍ എം പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Pannyan Raveendran and CK Janu to act as couple in a movie, Kannur, News, Cinema, Politics, Couples, Pannyan Raveendran, Kerala.

ദൈവത്തിന്റെ വാള്‍, ആശംസകളോടെ അന്ന എന്നിവയാണ് നേരത്തെ അഭിനയിച്ച ചിത്രങ്ങള്‍. ഒപ്പം രണ്ട് ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്. പസീനയെന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 17ന് തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pannyan Raveendran and CK Janu to act as couple in a movie, Kannur, News, Cinema, Politics, Couples, Pannyan Raveendran, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?