തൃപ്തിദേശായിയുടെ വരവിന് പിന്നില്‍ സുഗമമായി നടക്കുന്ന ശബരിമല തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താനുള്ള മന:പ്പൂര്‍വമായ ശ്രമം; ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 26.11.2019) തൃപ്തിദേശായിയുടെ വരവിന് പിന്നില്‍ സുഗമമായി നടക്കുന്ന ശബരിമല തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താനുള്ള മന:പ്പൂര്‍വമായ ശ്രമമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പ്രതികരിച്ചു. എല്ലാം ഒരു അജണ്ടയ്ക്ക് അനുസരിച്ച് ഒരു തിരക്കഥ പോലെ തയ്യാറാക്കിയ കാര്യങ്ങളാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രമായ പൂനെയില്‍ നിന്നുമാണ് തൃപ്തിദേശായി വരുന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താളവത്തില്‍ തൃപ്തി ഇറങ്ങിയ വിവരം പോലീസുകാര്‍ പോലും അറിയും മുമ്പ് മാധ്യമങ്ങള്‍ അറിഞ്ഞു. അവരുടെ ബൈറ്റ് എടുത്തു. ഇവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവര്‍ എത്തിയത് കൊച്ചിയിലെ പോലീസ് ആസ്ഥാനത്ത്.

Kadakampally Surendran response on Trupti Desai visit,Thiruvananthapuram, News, Sabarimala Temple, Sabarimala, Trending, Criticism, Minister, Media, Kerala

അവിടെ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നു. ചിലര്‍ മുളകുപൊടി സ്പ്രേ ഉള്‍പ്പെടെയുള്ളവ കയ്യില്‍ കരുതുക. തുടര്‍ന്ന് പ്രതിഷേധിക്കുക ആക്രമണം നടത്തുക. എല്ലാം ഒരു അജണ്ടയ്ക്ക് അനുസരിച്ച് തിരക്കഥയില്‍ തയ്യാറാക്കിയത് പോലെ നടക്കുന്നു.

ശബരിമലയുടെ കാര്യത്തില്‍ സമാധാനപരമായ ഒരു തീര്‍ത്ഥാടനകാലം എന്ന നിലപാട് സര്‍ക്കാര്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ശബരിമലയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടെന്നും സംഘര്‍ഷമുണ്ടെന്ന് വരുത്തി തീര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. 2016 ന് ശേഷം ഇത്തവണ ഏറ്റവും വലിയ തീര്‍ത്ഥാടന കാലത്തിന്റെ സൂചനകളാണ് മാസാരംഭം ഉണ്ടായത്. അതിനിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മന്ത്രി പറഞ്ഞു.

ചിലര്‍ മന:പ്പൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എറണാകുളത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധവും യുവതിക്ക് നേരെ മുളകുപൊടി ആക്രമണവും നടന്നതെന്നും മന്ത്രി പറഞ്ഞു. ഇത് അനുവദിക്കാന്‍ കഴിയാത്തതാണെന്നും സുഗമമായി പോകുന്ന തീര്‍ത്ഥാടന കാലത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വംബോര്‍ഡും പ്രതികരിച്ചു. കോടതി തന്നെ ഇക്കാര്യത്തിലുള്ള അവ്യക്തത തീര്‍ക്കട്ടെ എന്നും ദേവസ്വംബോര്‍ഡും വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kadakampally Surendran response on Trupti Desai visit,Thiruvananthapuram, News, Sabarimala Temple, Sabarimala, Trending, Criticism, Minister, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?