കെ.എം.സി.സി എതിര്‍ത്തോട് സോണ്‍ ചെര്‍ക്കളം സ്മാരക അവാര്‍ഡ് റഹീം കല്ലായത്തിന്
കാസര്‍കോട് (www.evisionnews.co): ഗ്ലോബല്‍ കെ.എം.സി.സി എതിര്‍ത്തോട് സോണല്‍ കമ്മിറ്റിയുടെ പ്രഥമ 'പൊതുസേവന അവാര്‍ഡ്' പ്രവാസ എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനും പൈക്ക സ്വദേശിയുമായ റഹീം കല്ലായത്തിന്. മര്‍ഹൂം ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം ഗ്ലോബല്‍ കെ.എം.സി.സി നല്‍കുന്ന അവാര്‍ഡാണ്' പൊതുസേവന അവാര്‍ഡ്. നവംബര്‍ 15ന് വൈകുന്നേരം ഏഴുമണി മുതല്‍ എതിര്‍ത്തോട് നടക്കുന്ന ഗ്ലോബല്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടന സംഗമത്തില്‍ അവാര്‍ഡ് കൈമാറുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
പൊതുപ്രവര്‍ത്തനത്തോടൊപ്പം തനിക്ക് ലഭിച്ച കഴിവുകളെ സമൂഹ നന്മയ്ക്കും പാവപെട്ടവന്റെ കണ്ണീരൊപ്പാനും വേണ്ടി വിനിയോഗിക്കുന്ന റഹീം കല്ലായം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ചെറുപ്പക്കാരനാണെന്നും അത്തരം കാരുണ്യസേവനം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ചെറിയ അംഗീകാരങ്ങള്‍ പോലും മറ്റുള്ളവര്‍ക്കും വലിയ പ്രോചോദനമാവുമെന്നും ജൂറികള്‍ അഭിപ്രായപ്പെട്ടു.
Powered by Info News For You

Comments
Post a Comment