നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ? ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ അധ്യാപകരോട് ക്ഷോഭിച്ച് സ്‌കൂളില്‍ പരിശോധന നടത്തിയ ജഡ്ജി; സ്‌കൂളിലേത് ദയനീയ സാഹചര്യമെന്ന് വിലയിരുത്തല്‍; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും

വയനാട്: (www.kvartha.com 22.11.2019) സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം ജില്ലാ ജഡ്ജി സ്‌കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തി.

ജില്ലാ സെഷന്‍സ് ജഡ്ജ് എ ഹാരീസ് ആണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നുവെന്നും അതുപ്രകാരമാണ് പരിശോധനയെന്നും വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജഡ്ജി പറഞ്ഞു.

HC interference on student's death by snake bite,Wayanad, News, Trending, Students, Protesters, High Court of Kerala, Criticism, Probe, Kerala

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സണും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജഡ്ജി അധ്യാപകര്‍ക്ക് നേരെ കടുത്തഭാഷയില്‍ വിമര്‍ശനവുമുയര്‍ത്തി. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടിയും തിരുത്തലും ഉണ്ടാകുമെന്ന സൂചനയും ജഡ്ജി നല്‍കി.

സ്‌കൂളിലേത് ദയനീയ സാഹചര്യമെന്ന് വിലയിരുത്തിയ ജഡ്ജി അധ്യാപകര്‍ അടക്കമുള്ളവര്‍ക്കുണ്ടായ വീഴ്ചയെ പ്രത്യേകം ചൂണ്ടിക്കാട്ടി. സ്‌കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ എന്നും സ്‌കൂള്‍ അധികാരികളോട് ജില്ലാ ജഡ്ജി ഉള്‍പ്പെട്ട സംഘം ചോദിച്ചു.

സ്‌കൂള്‍ പരിസരത്തെ സാഹചര്യങ്ങളും ശുചിമുറികളുടെ ശോചനീയാവസ്ഥയും ജഡ്ജി ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചു. പരിശോധന സമയത്ത് അധ്യാപകര്‍ അടക്കമെല്ലാവരും സ്‌കൂളില്‍ എത്തണമെന്ന് ജഡ്ജി പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നു.

എന്നാല്‍ പരിശോധന സമയത്ത് പ്രധാന അധ്യാപകന്‍ എത്തിയില്ല. ലീഗല്‍ സര്‍വീസസ് സെക്രട്ടറി കെ സുനിതയും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. വെള്ളിയാഴ്ച വൈകിട്ട് 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എ ഹാരിസ് താക്കീത് നല്‍കി.

അതിനിടെ, കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആരോഗ്യവകുപ്പിലെ ആഭ്യന്തര വിജിലന്‍സ് ആണ് അന്വേഷണം നടത്തുന്നത്. നാല് ആശുപത്രികള്‍ക്കും വീഴ്ച പറ്റിയോ എന്നന്വേഷിക്കും. ജില്ലാ ആരോഗ്യ വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് കണക്കിലെടുത്താണിത്. അഡീഷണല്‍ ഡയറക്ടര്‍ക്കാണ് (വിജിലന്‍സ്) അന്വേഷണ ചുമതല.

അതിനിടെ വിദ്യാര്‍ഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണു വിദ്യാര്‍ഥികള്‍. ജില്ലയിലെ മറ്റ് സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വയനാടിനു പുറമെ മറ്റുജില്ലകളിലെ സ്‌കൂളുകളിലും അടിയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: HC interference on student's death by snake bite,Wayanad, News, Trending, Students, Protesters, High Court of Kerala, Criticism, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?