നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള വികസനത്തെ മുന്‍കൂട്ടി കണ്ട് ഭാരതത്തെ വളര്‍ത്താന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍: (www.kvartha.com 19.11.2019) നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള വികസനത്തെ മുന്‍കൂട്ടി കണ്ട് ഭാരതത്തെ വളര്‍ത്താന്‍ ദീര്‍ഘവീക്ഷണത്തോടെ ഭരണപരമായ മേഖലയില്‍ പ്രവര്‍ത്തിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് സതീശന്‍ പാച്ചേനി. ഡി സി സി ഓഫീസില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്കണവാടി മുതല്‍ ബഹിരാകാശ ഗവേഷണം വരെ രാജ്യത്തെ സമസ്ത മേഖലകളെയും വികസന വിഹായസ്സിലേക്ക് നയിക്കാന്‍ സമര്‍പ്പിതമായ ജീവിതം നയിച്ച ലോകത്തിന് മാതൃകയായ ഇന്ദിരാജിയുടെ മാതൃക പിന്‍തുടരാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

Satheesan Pacheni about Indira Gandhi, Kannur, News, Politics, DCC, Birthday Celebration, Kerala

ചടങ്ങില്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, ടി ഒ മോഹനന്‍, എം പി മുരളി, ഡോ.കെ വി ഫിലോമിന, സി ടി ഗിരിജ, റഷീദ് കവ്വായി, എം പി വേലായുധന്‍, സി വി സന്തോഷ്, ടി ജയകൃഷ്ണന്‍, പൊന്നമ്പത്ത് ചന്ദ്രന്‍, അജിത്ത് മാട്ടൂല്‍, കൂക്കിരി രാജേഷ്, അമൃതാ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Satheesan Pacheni about  Indira Gandhi, Kannur, News, Politics, DCC, Birthday Celebration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?