മോഹനന്റേത് കുറ്റസമ്മതം: പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഡ്യൂപ്പ്, കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം (www.evisionnews.co): മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം കുറ്റസമ്മതമാണെന്ന് കെ.സുധാകരന്‍. വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെത്. മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യംതന്നെയാണ് മോഹനന്‍ പറഞ്ഞത്. ഇരുവരുടേതും ഒരേ നിലപാടാണ് സുധാകരന്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സി.പി.ഐ.എം ഉപയോഗിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പാണ്. മോദിയെ അനുകരിക്കുകയാണ് പിണറായി ചെയ്യുന്നത് സുധാകരന്‍ ആരോപിച്ചു. കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടി മോദി അനുകരണത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?