സംസ്ഥാന കലോത്സവം കാസര്‍കോട്ടും വേദി വേണം: വിദ്യാഭ്യാസ മന്ത്രിക്ക് എന്‍.എ നെല്ലിക്കുന്നിന്റെ കത്ത്
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട്ട് നവംബര്‍ 28മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട്ടും വേദി അനുവദിക്കണമെന്നും ലോഗോയില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.
1991ല്‍ കാസര്‍കോട്ട് നടന്ന കലോത്സവം വന്‍ വിജയമായിരിന്നുവെന്നു ചൂണ്ടിക്കാട്ടിയ എം എല്‍ എ, കാഞ്ഞങ്ങാട്ട് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ച അറുപതാമത് കലോത്സവത്തില്‍ നീലേശ്വരത്തെ പോലും വേദിയായി തീരുമാനിച്ചിട്ടും മത്സരത്തിന് കാസര്‍കോട്ട് ഏതെങ്കിലും
ഒരു വേദി അനുവദിക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു. ലോഗോയില്‍ കാസര്‍കോട് ജില്ലയുടെ പേര് ചേര്‍ക്കാത്തതും ശരിയല്ല. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.
Powered by Info News For You

Comments
Post a Comment