പുകവലിച്ചത് അധ്യാപകന്‍ കണ്ടു; കൊരട്ടിയില്‍ നിന്നും നാടുവിട്ട 9-ാംക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരെയും കണ്ടെത്തി; ഒളിച്ചിരുന്നത് പ്രദേശത്തെ ജാതി തോട്ടത്തില്‍
തൃശ്ശൂര്‍: (www.kvartha.com 08.11.2019) കൊരട്ടിയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.
നാലു പേരും ചാലക്കുടിക്കു സമീപം മേലൂരിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ പരിസരത്തുനിന്നും നാലുപേരും പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പിന്നീട് പൊലീസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കൊരട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് സ്‌കൂള്‍ വിട്ട് ഇവര്‍ നാലു പേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തി.
വിദ്യാര്‍ത്ഥികളെ വൈകിട്ട് ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍ നിന്നും ഇവരെ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Students who gone missing from Koratty found from nutmeg farm,Thrissur, News, Local-News, Students, Complaint, Teachers, Missing, Probe, Kerala.

Powered by Info News For You

Comments
Post a Comment