അയോധ്യ കേസ്: ഡിസം. 9ന് മുമ്പ് പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്


ദേശീയം (www.evisionnews.co) : അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അഞ്ച് മുസ്ലിം കക്ഷികളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത്. അഞ്ചേക്കര്‍ ഭൂമിയെന്ന സുപ്രീം കോടതി വാഗ്ദാനം തള്ളാനും സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനും കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനമെടുത്തത്.

പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെി തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?