ഉദ്യോഗസ്ഥര്‍ എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ പോയി; അവസരം മുതലാക്കി മോഷ്ടാക്കള്‍; കടന്നുകളഞ്ഞത് 80 ലക്ഷം രൂപ അടങ്ങുന്ന വാനുമായി

ന്യൂഡെല്‍ഹി: (www.kvartha.com 22.11.2019) എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയ അവസരം മുതലെടുത്ത് മോഷ്ടാക്കള്‍ പണമടങ്ങിയ വാനുമായി കടന്നുകളഞ്ഞു. 80 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് അനൗദ്യോഗിക വിവരം.

പണത്തിനൊപ്പം വാനിലുണ്ടായിരുന്ന ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെയും മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി. ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയപ്പോഴാണ് പണമടങ്ങിയ വാന്‍ കാണാതായെന്ന വിവരം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റര്‍ അകലെയാണ് പോലീസ് പോസ്റ്റ്.

Rs 80 lakh looted from cash van in Dwarka, New Delhi, News, ATM, theft, Police, National.

വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം അന്വേഷണത്തില്‍ വാന്‍ മറ്റൊരിടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടതായി പറയുന്നു. മോഷ്ടാക്കള്‍ എത്രയും പെട്ടെന്ന് തന്നെ വലയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rs 80 lakh looted from cash van in Dwarka, New Delhi, News, ATM, theft, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?