പുകവലിക്കുന്നതു തടഞ്ഞ അമ്മയ്ക്കു നേരെ മകന്റെ ക്രൂരമര്‍ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 70കാരി ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരം: (www.kvartha.com 03.11.2019) പുകവലിക്കുന്നതു തടഞ്ഞ അമ്മയ്ക്കു നേരെ മകന്റെ  ക്രൂരമര്‍ദനം. മാനസികാസ്വാസ്ഥ്യമുള്ള മകനാണ് ഐരാണിമുട്ടം സ്വദേശിയായ ഗോമതി(70)യെ ക്രൂരമായി മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുകവലിച്ചതു തടഞ്ഞ അമ്മ മകന്റെ ബീഡി പിടിച്ചു വാങ്ങിയതിനെ തുടര്‍ന്നാണ് അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്ത് മകന്‍ ഗോമതിയെ ആക്രമിച്ചത്.

ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോമതിയുടെ തലച്ചോറില്‍ നിന്നു രക്തസ്രാവമുണ്ട്. ഇവരുടെ ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരുക്കേറ്റെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഗോമതിയെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാരിക്കും മര്‍ദനമേറ്റു.

 Thiruvananthapuram, News, Kerala, Crime, Police, Mother, Son, attack, Custody, Smoking, Son beaten up mother for refusing smoking in home

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Crime, Police, Mother, Son, attack, Custody, Smoking, Son beaten up mother for refusing smoking in home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?