തുറിച്ചു നോക്കുന്ന ആ ചുവര്‍ചിത്രം ഓരോ നിമിഷവും ലോകത്തെ പലതും ഓര്‍മപ്പെടുത്തുന്നു; 60 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പെയിന്റിങ്ങ്


സാന്‍ ഫ്രാന്‍സിസ്‌കോ: (https://ift.tt/33UY2H0) സ്വീഡന്‍ സ്വദേശിനി ഗ്രെറ്റ തുംബര്‍ഗ് ലോക ശ്രദ്ധ നേടുന്നത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെയാണ്. അവള്‍ ഉയര്‍ത്തിയ ഓരോ ചോദ്യവും പുരോഗമനവാദികളെ ചിന്തിപ്പിക്കുന്നതായിരുന്നു. ഇന്ന് ഗ്രെറ്റ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ചുവര്‍ചിത്രത്തിന്റെ പേരിലാണ്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ 60 അടി ഉയരത്തില്‍ 30 അടി വീതിയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് ഗ്രെറ്റയുടെ ചുവര്‍ചിത്രം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാന്‍ഫ്രാന്‍സിസ്‌കോയുടെ തെരുവില്‍ ഗ്രെറ്റയുടെ ചിത്രം അനാവരണം ചെയ്തത്. അര്‍ജന്റീനയില്‍ നിന്നുള്ള തെരുവു ചിത്രകാരന്‍ ആന്‍ഡ്രെ പെട്രെസെല്ലിയാണ് ചിത്രം വരച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്പെയിനിലെ മാഡ്രിഡിലേക്ക് പോകാനുള്ള തീരുമാനം ഗ്രെറ്റ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചുവര്‍ചിത്രം സ്ഥാപിക്കപ്പെട്ടത്.

News, World, Painter, Twitter, United Nations, Air Pollution, Flight Journey, Social Work, Gretta Thunberg, Petreselli, Andres Petreselli the artist behind the mural in downtown San Francisco

ചിത്രത്തില്‍ ഗ്രെറ്റയുടെ തുറിച്ചുനോട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് ലോകത്തെ മുഴുവന്‍ ഓര്‍മിപ്പിക്കുന്ന കാര്യമുണ്ട്. 'നാം സര്‍വനാശത്തിന്റെ വക്കിലാണ്, പരിസ്ഥിതി, തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നു'. തുറിച്ചു നോക്കുന്ന ആ ചിത്രം ഓരോ നിമിഷവും അത് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ പെട്രേസെല്ലി ചിത്രം വരച്ചിരിക്കുന്നത്. ഈ കൗമാരക്കാരിയുടെ ചിത്രം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല, ഈ ചിത്രത്തോട് എനിക്കു ബന്ധമുണ്ട്. ഞാന്‍ വരച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ചിത്രമാകുന്നത് ഇതില്‍ എന്റെ രാഷ്ട്രീയ സന്ദേശം ഉള്ളതു കൊണ്ടാണ്, പെട്രെസെല്ലി ഗ്രെറ്റയുടെ ചിത്രത്തെക്കുറിച്ച് പറയുന്നു.

ഗ്രെറ്റയുടെ ചിത്രം വരയ്ക്കാനുള്ള പണം നല്‍കിയത് 'വണ്‍ അറ്റ്മോസ്ഫിയര്‍ ഓര്‍ഗ്' എന്ന സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ സ്‌കോട്ടായിരുന്നു. ഇദ്ദേഹം കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുള്ള ഭീഷണിയെക്കുറിച്ച് സജീവബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചിത്രം കണ്ടു മറക്കാനുള്ളതല്ല, അത് ഓരോ മനുഷ്യരും എന്താണ് ചെയ്യണ്ടത് എന്നതിനെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു- പെട്രെസെല്ലി പറയുന്നു.

സെപ്റ്റംബറില്‍ നടന്ന ഐക്യരാഷ്ട്രസഭ യോഗത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് മാസം ബോട്ടിലായിരുന്നു ഗ്രെറ്റ എത്തിയത്. വെര്‍ജീനിയയില്‍ നിന്ന് അറ്റ്ലാന്റിക്കിന് കുറുകെ ബോട്ടിലായിരിക്കും യാത്ര തിരിക്കുന്നത് എന്നും ഗ്രെറ്റ പറയുന്നു. വിമാനം ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം ഒഴിവാക്കാനായി വിമാനയാത്രയും ഗ്രെറ്റ വേണ്ടെന്ന് വച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Painter, Twitter, United Nations, Air Pollution, Flight Journey, Social Work, Gretta Thunberg, Petreselli, Andres Petreselli the artist behind the mural in downtown San Francisco


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?